Latest News From Kannur

കുന്നുമ്മൽ ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലായ് 17 മുതൽ

0

പാനൂർ :പാനൂർ കുന്നുമ്മൽ ശ്രീ മഹാവിഷ്ണു വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ രാമായണ മാസാചരണ പരിപാടികൾ ജൂലായ് 17 ബുധനാഴ്ച തുടങ്ങും. ആഗസ്ത് 16 വരെ വിവിധ പരിപാടികൾ നടക്കും. രാമായണ പാരായണം 17 ന് ബുധനാഴ്ച വൈകിട്ട് 3 മണിക്ക് ഉദ്ഘാടനം ചെയ്യും. തുടർന്ന് കർക്കിടകമാസാവസനം വരെ പാരായണം തുടരും. ആഗസ്ത് 15 വ്യാഴാഴ്ച രാമായണം പ്രശ്നോത്തരി എൽ പി, യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തും. ആഗസ്ത് 16 ന് പാരായണ സമാപനം കുറിക്കും.

Leave A Reply

Your email address will not be published.