Latest News From Kannur

ഉമ്മൻ ചാണ്ടി അനുസ്മരണം 18 ന് തലശ്ശേരിയിൽ

0

തലശ്ശേരി :ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ , മുൻമുഖ്യമന്ത്രിയും ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം 18 ന് വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് തലശ്ശേരിയിൽ നടത്തും. തലശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡിൽ നവരത്ന ഹോട്ടലിലാണ് അനുസ്മരണ സമ്മേളനം ചേരുന്നത്. മുൻ കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ പി സി സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ മുഖ്യഭാഷണം നടത്തും. ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയുടെ ഭാഗമായി അഗതിമന്ദിരത്തിൽ അന്നദാനം , പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം , വസ്തവിതരണം , വിവിധരംഗങ്ങളിലെ പ്രതിഭകൾക്ക് ഉമ്മൻ ചാണ്ടിയുടെ പേരിൽ ശിൽപ്പവും പൊന്നാടയും നൽകി ആദരിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.

Leave A Reply

Your email address will not be published.