Latest News From Kannur

മിനി ജോബ് ഫെയര്‍

0

കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 18ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു.
ഒഴിവുകള്‍: അക്കൗണ്ടന്റ്, ഷോറൂം മാനേജര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍, പിഡിഐ ടെക്നിഷന്‍, ഡെലിവറി കോര്‍ഡിനേറ്റര്‍, ഡാറ്റഎന്‍ട്രി, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെക്യൂരിറ്റി, കാഡ്, ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ക്വാളിറ്റി മാനേജര്‍, ലോണ്‍ഓഫീസര്‍, സോണല്‍ കോര്‍ഡിനേറ്റര്‍, ലക്ചര്‍,ഇന്‍സ്ട്രക്ടര്‍, ഏരിയ സെയില്‍സ് മാനേജര്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ടീച്ചര്‍,അബാക്കസ് ടീച്ചര്‍, പി എസ് സി കോച്ചിങ് ഫാക്കല്‍റ്റി, ജെഇഇ/നീറ്റ് കോച്ചിങ് ഫാക്കല്‍റ്റി, മള്‍ട്ടി മീഡിയ /ആനിമേഷന്‍ ഇന്‍സ്ട്രക്ടര്‍, ഫൈന്‍ ആര്‍ട്ട്‌സ് ടീച്ചര്‍, ഫാഷന്‍ ഡിസൈന്‍ ടീച്ചര്‍,ഓഡിറ്റ് അസിസ്റ്റന്റ്, ഇന്‍സ്ട്രക്ടര്‍(ഇലക്ട്രിക്കല്‍ വെഹിക്കിള്‍), അക്കൗണ്ടിംഗ് ടീച്ചര്‍. യോഗ്യത: എസ്എസ്എല്‍സി, പ്ലസ്്ടു, ഏതെങ്കിലും ബിരുദം, എംബിഎ, എംഎസ്ഡബ്ല്യൂ, ഫാഷന്‍ ഡിസൈനിങ്ങ്.
താല്‍പ്പര്യമുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

Leave A Reply

Your email address will not be published.