Latest News From Kannur

ബഷീർ കഥപാത്രങ്ങൾ നിറഞ്ഞാടി സ്കൂൾ അസംബ്ലി!

0

മാഹി: മൂലക്കടവ് ഗവ. ലോവർ പ്രൈമറി സ്കൂളിൽ ബഷീർ ഓർമ്മ ദിനത്തോടനുബന്ധിച്ച് കൊച്ചുകുട്ടികൾ ബഷീർ കഥാപാത്രങ്ങളായി സ്കൂൾ അസംബ്ലിയിലെത്തിയത് വേറിട്ട കാഴ്ചയായി.പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായും
ആനുമ്മയായും ആടായും അവർ വേഷമണിഞ്ഞു.
പൊൻകുരിശു തോമയും, ആനവാരി രാമൻ നായരും സുഹറയും മജീദും തുടങ്ങി വിവിധ ബഷീർ കഥാപാത്രങ്ങളായി എത്തിയ കുട്ടികൾ കൂട്ടുകാരെയും രക്ഷിതാക്കളെയും ആഹ്ളാദിപ്പിച്ചു.സ്കൂളിലെ ബഷീർദിന പരിപാടികൾ പ്രധാനാധ്യാപിക ഒ. ഉഷ ഉദ്ഘാടനം ചെയ്തു.എം.വിദ്യ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.സിനിമാ പിന്നണി ഗായകൻ എം മുസ്തഫ ബഷീർ കിസ്സപ്പാട്ട് അവതരിപ്പിച്ചു.കെ. രൂപശ്രീ സ്വാഗതവും, എം.കെ.അശ്വന നന്ദിയും പറഞ്ഞു. എം.കെ പ്രീത,ജിൽറ്റി മോൾ ജോർജ്, കെ. രോഷിത്ത് എന്നിവർ നേതൃത്വം നല്കി.

Leave A Reply

Your email address will not be published.