ന്യൂമാഹി:ന്യൂ മാഹി മലയാള കലാഗ്രാമം സ്ഥാപകൻ എ.പി. കുഞ്ഞിക്കണ്ണൻ ഒന്നാം ചരമവാർഷിക ദിനാചരണം ജൂലൈ 9 ന് ചൊവ്വാഴ്ച രാവിലെ മലയാള കലാഗ്രാമത്തിൽ നടക്കും.രാവിലെ 8 മണിക്ക് കാഞ്ഞിരത്തിൻ കീഴിലെ ആക്കൂൽ പൊയിൽ വീട്ടിൽ എ.പി. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ സ്മൃതി ദിനാചരണ പരിപാടികൾ തുടങ്ങും.9.30ന് മലയാള കലാഗ്രാമം എം. വി. ദേവൻ ആർട് ഗേലറിയിൽ എ.പി. സ്മൃതിചിത്ര പ്രദർശനം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും.എ.പി. കുഞ്ഞിക്കണ്ണൻ ലൈബ്രറി ഉദ്ഘാടനം എം.മുകുന്ദൻ നിർവ്വഹിക്കും. തൻ്റെ രചനകൾ എം. മുകുന്ദൻ ലൈബ്രറിക്ക് കൈമാറും.
10 മണിക്ക് എ.പി.ഓർമ്മ ; അനുസ്മരണച്ചടങ്ങ് എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ടി പദ്മനാഭൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ എ.പി. പുസ്തകശേഖരം , എ.പി.കെ ട്രസ്റ്റ് അംഗം പ്രേംരാജിയിൽ നിന്നും എം.മുകുന്ദൻ ഏറ്റുവാങ്ങും.
എം.മുകുന്ദൻ ,കെ.കെ.മാരാർ , കെ.എ. ജോണി , അഗസ്റ്റിൻ , പി.കെ. പാറക്കടവ് , ടി.എം പ്രഭ തുടങ്ങിയവർ അനുസ്മരണ ഭാഷണം നടത്തും.
ഡോ. എ.പി. ശ്രീധരൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ അസീസ് മാഹി നന്ദിയും പറയും.ചരമവാർഷിക ദിനാചരണ പരിപാടികൾ വിശദീകരിക്കാൻ ചേർന്ന പത്രസമ്മേളനത്തിൽ ഡോ. എ പി ശ്രീധരൻ , എം.ഹരീന്ദ്രൻ , ചാലക്കര പുരുഷു , പി.ജയരാജൻ , അസീസ് മാഹി തുടങ്ങിയവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post