മാഹി: പുതുച്ചേരിയിൽ നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്ന ട്രെയിൻ യാത്രക്കാരിയുടെ മൊബൈൽ ഫോണും പണവുമടങ്ങിയ മറ്റ് രേഖകളും വസ്ത്രങ്ങളുമടങ്ങിയ ബാഗ് വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോടിനും, വടകരക്കുമിടയിൽ മോഷ്ടിക്കപ്പെട്ടു. പുതുച്ചേരി യിൽ നിന്നും ഔദ്യോഗിക ആവശ്യങ്ങൾ ക്കായി എ.സി. കോച്ചിൽ മാഹിയിലേക്ക് വരികയായിരുന്ന ഡ്രഗ് ഇൻസ്പക്ടർ കീർത്തനക്കാണ് ഈ ദുരനുഭവം. ഉറക്കമുണർന്ന് പല്ലു തേക്കാൻ ടോയ് ലറ്റിലേക്ക് പോയപ്പോഴാണ് ബാഗ് മോഷ്ടിക്കപ്പെട്ടത്.. ഉടൻ ആർ.പി.എഫിനെ വിവരമറിയിച്ചിരുന്നു. മാഹിയിലെത്തിയ ഇവർക്ക് ബാഗ് കണ്ടു കിട്ടിയെന്ന് കോഴിയോട് ആർ.പി.എഫ്. ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും അതിൽ പണവും മൊബൈൽ ഫോണും കാണാനില്ലായിരുന്നു. കീർത്തന കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്.
പലപ്പോഴും യാത്രക്കാരുടെ ബാഗുകളും മറ്റും ഈ ട്രെയിനിൽ നഷ്ടപ്പെടുന്നതായി പരാതിയുണ്ട്. കണ്ണൂരിലെ ദമ്പതികൾക്കാണ് കഴിഞ്ഞയാഴ്ച ബേഗ് നഷ്ടമായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post