മാഹി : ഈസ്റ്റ് പള്ളൂർ ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്ത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. സഹജയോഗ കൺട്രി ലീഡർ മഹേഷ് കണ്ടിയിൽ യോഗാദിനാചരണം ഉൽഘാടനം ചെയ്തു. മനസ്സിനെ ശാന്തമാക്കി പഠന നിലവാരവും എകാഗ്രതയും ഉയർത്തുന്നതിനും രോഗശാന്തി വർദ്ധിപ്പിക്കുന്നതിനും തുടങ്ങി യോഗയുടെ നിരവധി ഗുണങ്ങൾ വിദ്യാർത്ഥികൾക്ക് അദ്ദേഹം പറഞ്ഞു കൊടുത്തു.
പ്രധാനാധ്യാപിക പി സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ ശ്രീജ, ടി.വി ജമുനാഭായി, സജിത ടി ആർടിസ്റ്റ് ടി.എം സജീവൻ, കെ കെ സുജ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.