കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി ഹൃദയ ശസ്ത്രക്രിയയ്ക്കായ് നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു കാത് ലാബിലെഫ്ലൂറോസ്കോപ്പിക്ക് ട്യൂബ് കേടായ തിനെ തുടർന്ന് ശത്രക്രിയ മുടങ്ങിയത് ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റ് പേസ് മേക്കർ ഘടിപ്പിക്കൽ എന്നിവയാണ് മുടങ്ങിയത് ആറു മാസമായി ബൈപ്പാസ് ശസ്ത്രക്രിയക്കുള്ള രണ്ട് ഓപ്പറേഷൻ തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ് അതേ സമയം വിദേശത്തു നിന്ന് ട്യൂബ് എത്തിക്കാൻ നടപടി തുടങ്ങിയെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സുപ്രണ്ട് അറിയിച്ചു.