മാഹി: പി.കെ. രാമൻ മെമ്മോറിയൽ സ്കൂളിലെ വായനാവാരാഘോഷവും സാഹിത്യ ക്ലബ് ഉത്ഘാടനവും അധ്യാപക പുരസ്കാര ജേതാവും റിട്ടയേർഡ് മലയാളം അധ്യാപകനുമായ ശ്രീ. എ.സി. എച്ച് . അഷറഫ് മാസ്റ്റർ നിർവ്വഹിച്ചു. വായനയുടെ മാഹാത്മ്യം വൈലോപ്പിള്ളിയുടേയു കാരൂരിൻ്റെയും സൃഷ്ടികൾ ഉദ്ധരിച്ചു കൊണ്ടുള്ള ഭാഷണം വളരെ ഹൃദയ സ്പർശിയായ രീതിയിൽ അവതരിപ്പിച്ചു എല്ലാ കുട്ടികളുടേയും മനസ്സിൽ വായനയോടുള്ള ആദിമുഖ്യം ഉണ്ടാക്കുവാൻ സാധിച്ചു.ചടങ്ങിൽ സ്കൂൾ മാനേജർ കെ. അജിത് കുമാർ സ്വാഗതവും ഭാഗ്യലക്ഷ്മി ടീച്ചർ നന്ദിയും പറഞ്ഞു. ഹെഡ്മിസ്ട്രസ് ഭാനുമതി ടീച്ചർ, സുനിത ടീച്ചർ, അശ്വതി ടീച്ചർ നേതൃത്വം കൊടുത്തു.