മാഹി: പുതുച്ചേരി സർക്കാർ മാഹി ഫിഷറീസ് ആൻഡ് ഫിഷർമെൻ വെൽഫേർ വകുപ്പ് മുഖാന്തിരം സംസ്ഥാനത്തെ മൂക്കുവ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നൽകി വരുന്ന 2023-2024 അദ്ധ്യയന വർഷത്തെ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി ( സി.ബി.എസ്.ഇ/ മെട്രിക്ക്/ബ്രവേ ) പ്ലസ്ടു എന്നീ കോഴ്‌സുകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്കു നേടി വിജയിച്ച വിദ്യാർത്ഥികൾക്ക്
എസ് എസ്.എൽ.സി വിഭാഗത്തിൽ 7500/-, 5000/- എന്നീ ക്രമത്തിലും
പ്ലസ്ടു വിഭാഗത്തിൽ 15000/-, 7000/- എന്നീ ക്രമത്തിലുമാണ് ക്യാഷ് അവാർഡ് ലഭിക്കുക. അർഹരായ വിദ്യാർഥികൾ ഫോട്ടോ, മാർക്ക് ലിസ്റ്റ്, സ്ഥിര താമസ, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് , റേഷൻ കാർഡ്, ഫോൺ നമ്പർ, സ്‌കൂൾ അധികാരികൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷ സഹിതം ജൂലൈ 3 നു മുൻമ്പായി മാഹി ഫിഷറീഷ് വകുപ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം ഓഫീസിൽ നിന്നും ലഭിക്കുന്നതാണെന്ന്
മാഹി ഫിഷറീസ് അസിസ്റ്റൻ്റ് ഡയരക്ടർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post