ശ്രീകണ്ഠാപുരം : കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിക്കൂർ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തുന്ന ആംബുലൻസിൻ്റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ എം പി നിർവ്വഹിക്കും. 14 ന് വെള്ളിയാഴ്ച വൈകിട്ട് 3.30 ന് ശ്രീകണ്ഠാപുരം ബസ്സ്റ്റാൻ്റ് പരിസരത്താണ് ഉദ്ഘാടനച്ചടങ്ങ് നടത്തുന്നത്. കെ പി എസ് ടി എ സംസ്ഥാന – ജില്ല നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.