ന്യൂമാഹി: മാഹിപ്പാലം – ചൊക്ലി PWD റോഡിലെ പെരിങ്ങാടി റെയിൽവേ ഗേയ്റ്റിൽ മേൽപ്പാലം എന്നത് പതിറ്റണ്ടുകളായുള്ള ആവശ്യമാണ് തലശ്ശേരി – മാഹി ബൈപ്പാസ് തുറന്നതോടെ പെരിങ്ങാടി ഗെയ്റ്റിൽ മണിക്കുറുകൾ നീണ്ട അതിരൂക്ഷമായ ഗതാഗത കുരുക്കിൽ വിദ്യാർത്ഥികളും ജോലി ആവശ്യത്തിനും മറ്റും പോകുന്നവർഏറെ പ്രയാസം നേരിടുന്നു ബൈപ്പാസിലെ സ്പിന്നിങ്ങ് മിൽ കവലയിൽ നിന്നും ഒളവിലം, ചൊക്ലി ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത് വടകര എം പി ജനാബ് ഷാഫി പറമ്പിൽ റെയിൽവേ ക്രേസിങ്ങിലെ മേൽപ്പാലം യഥാർത്ഥ്യമാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാണ് ഇതു വഴിയുള്ള യാത്രികരുടെയും ദേശ വാസികളുടെയുംആവശ്യം