മാഹി: മാഹി പാലത്തിൻ്റെ ശോചനിയാവസ്ഥ പരിഹരിക്കാൻ ദേശിയ പാത അതോറ്റിറ്റി ഏപ്രിൽ 29 മുതൽ അറ്റകുറ്റപ്പണികൾ നടത്തും. തടസ്സങ്ങളില്ലാതെ സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ ഏപ്രിൽ 29 മുതൽ മെയ് 10 വരെ പാലം അടച്ചിടേണ്ടതുണ്ട്. അയതിനാൽ ഗതാഗതം വഴി തിരിച്ചുവിടുന്നതിന് ബദൽ ക്രമീകരണം ചെയ്യണമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററോട് ദേശിയ പാത പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടു.