Latest News From Kannur

വാഗ്ഭടാനന്ദഗുരു ജൻമദിനാഘോഷവും പുരസ്ക്കാര സമർപ്പണവും 27 ന്

0

തിരുവനന്തപുരം: വാഗ്ഭടാനന്ദഗുരുവിൻ്റെ 129-ാമത് ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ബഹുമുഖ പ്രതിഭകൾക്ക് പുരസ്ക്കാര സമർപ്പണവും, പുസ്തക പ്രകാശനവും നടക്കും.
ഏപ്രിൽ 27 ന് വൈ: 3 മണിക്ക് തിരുവനവനന്തപുരം കുളത്തൂർ കോലത്തുകരക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടി ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ മുഖ്യഭാഷണം നടത്തം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി പുരസ്ക്കാര സമർപ്പണം നടത്തും.
ഗുരു സന്യാസി സുഖകാശ സരസ്വതി (ജ്ഞാനസാഗര പുരസ്ക്കാരം) ചാലക്കര പുരുഷു (മാധ്യമ പുരസ്ക്കാരം) രവീന്ദ്രൻ പൊയിലൂർ ( ശ്രീ നാരായണീയ സാംസ്ക്കാരിക പ്രവർത്തകൻ) സജിത് നാരായണൻ (ശ്രീ നാരായണീയ ദർശന സംഘാടകൻ) രാജേഷ് അലങ്കാർ ( ശ്രീ നാരായണിയ പ്രചാരകൻ) സിബിൻഹരിദാസ് (കഥാകാരൻ) ചിലക്കൂർ മഠം സുദർശനൻ വൈദ്യൻ (വൈദ്യ തിലകം)
എന്നിവരാണ് പുരസ്ക്കാര ജേതാക്കൾ ‘ഗ്രാമസ്വരാജ് ഫൗണ്ടേഷൻ പ്രസിഡണ്ട് രാംദാസ് കതിരൂർ അദ്ധ്യക്ഷതവഹിക്കും. കവയിത്രി ഡോ: ഷൈനി മീര വാഗ്ഭടാനന്ദഗുരുവിൻ്റെ ഛായാപടത്തിൽ ഭദ്ര ദീപം കൊളുത്തും.
കോലത്തുകരരാജലക്ഷ്മി അജയൻ,ഷൈജ കൊടുവള്ളി സംസാരിക്കും.
ഗിരീഷ് സദാശിവൻ പുസ്തകപരിചയം നടത്തും. ചെമ്പഴന്തിയിലെ ശ്രീ നാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ എസ്. ശിശുപാലൻ, കോലത്തുകരക്ഷേത്ര സമാജം പ്രസിഡണ്ട് ജി.ശിവദാസൻ , സുകേഷ് (റിട്ട: ഐ.പി.എസ്) എന്നിവർ പുസ്തകം ഏറ്റുവാങ്ങും. പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ മുഖ്യാതിഥിയായിരിക്കും.
തുടർന്ന് തിരുവനന്തപുരം കാവ്യവേദിയുടെ കവിയരങ്ങ് അരങ്ങേറും. വിശ്വംഭരൻ രാജസൂയ്യം മോഡറേറ്ററായിരിക്കും. ശാസ്ത്രീയ നൃത്ത പരിപാടി, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവയുണ്ടാകും.

Leave A Reply

Your email address will not be published.