മാഹി: പന്തക്കൽ പടിക്കോത്ത് റോഡരികിലെ ശുദ്ധജല വിതരണ ടാപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് അഞ്ച് ദിവസമായി. വലിയ തോതിൽ വെള്ളം പാഴായിപ്പോവുകയാണ്. ടാപ്പ് മാറ്റിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ വെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ടാപ്പിൽ നിന്നാണ് സമീപ പ്രദേശത്തുള്ളവർ വെള്ളമെടുക്കുന്നത്. അധികൃതരെ അറിയിച്ചെങ്കിലും ഇത് വരെ നടപടികളൊന്നുമുണ്ടായിട്ടില്ല.