Latest News From Kannur

എൽ.ഡി.എഫ് മഹാറാലി 20 ന് പാനൂരിൽ

0

പാനൂർ : വടകര ലോക്സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറുടെ പ്രചരണാർത്ഥം എൽ ഡി എഫ് നടത്തുന്ന മഹാറാലി ഏപ്രിൽ 20 ന് ശനിയാഴ്ച പാനൂരിൽ നടക്കും. വൈകീട്ട് 5 മണിക്ക് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും.
എം.വി.ശ്രേയാംസ് കുമാർ , സി.എൻ . ചന്ദ്രൻ ,
പി.പി.ദിവാകരൻ , കെ.സുരേശൻ ,
ഹമീദ് ചെങ്ങളായി , ഇ മഹമൂദ് തുടങ്ങിയ നേതാക്കൾ മഹാറാലിയിൽ പങ്കെടുക്കും.
പാനൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കളായ പി.ജയരാജൻ , കെ.പി.മോഹനൻ എം.എൽ എ , കെ.ധനഞ്ജയൻ ,രവീന്ദ്രൻ കുന്നോത്ത് , കെ.വി.രജീഷ് , കെ.പി. ശിവപ്രസാദ് , കെ. രാമചന്ദ്രൻ , നാസർ കൂരാറ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.