പാനൂർ : ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ വിദ്യാർഥികൾ നന്മ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സെൻ്റോഫ് ആഘോഷങ്ങളൊഴിവാക്കി ഇസ് വ ചികിത്സ സഹായ ഫണ്ടിലേക്ക് സംഭാവന നൽകി. വിദ്യാർഥികളിൽ സഹജീവി സ്നേഹവും സഹാനുഭൂതിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് സമാഹരണം നടത്തിയത്. ചെണ്ടയാട് വിളക്കോടൻറവിട ഷാനിഫിൻ്റെ ഒമ്പത് മാസം മാത്രം പ്രായമുള്ള മകളുടെ കരൾ രോഗത്തെ തുടർന്ന് മാറ്റി വെക്കാനുള്ള ചികിത്സ ഫണ്ടിലേക്കാണ് വിദ്യാർഥികൾ ഫണ്ട് സമാഹരിച്ചത്.
ഫണ്ട് കൈ മാറ്റ ചടങ്ങിൽ പി ടി എ പ്രസിഡന്റ് നാസർ വാഴയിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം പി വിനോദൻ, മാനേജർ ദിനേശൻ മഠത്തിൽ, പി ടി എ വൈസ് പ്രസിഡന്റ് പി വിനോദൻ, സ്റ്റാഫ് സെക്രട്ടറി ടി ഷിമിത്ത്, എന്നിവർ പ്രസംഗിച്ചു . നന്മ ക്ലബ് കോ ഓർഡിനേറ്റർ അബ്ദുല്ല പുത്തൂർ പദ്ധതി വിശദീകരിച്ചു. , ഇസ് വ ചികിത്സ സഹായ സമിതിക്ക് വേണ്ടി മഹമൂദ് ഹാജി കാവിൽ, റഈഫ് ചെണ്ടയാട് എന്നിവർ ഫണ്ട് ഏറ്റുവാങ്ങി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post