Latest News From Kannur

ചിത്രകലാ പരിശീലന ക്ലാസ് ആരംഭിച്ചു.

0

പാനൂർ : മൊകേരി സുഹൃജ്ജനവായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള ചിത്രരചനാ പരിശീലന ക്ലാസ് ആരംഭിച്ചു. പ്രശസ്ത ചിത്രകാരൻ പ്രേമൻ പൊന്ന്യം ഉദ്ഘാടനം ചെയ്തു.കെ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു.കെ.ശ്രീധരൻ ക്ലാസ് വിശദീകരണം നടത്തി. കെ.ഖാദർ ഹാജി, ഇ.കുഞ്ഞി മൂസ്സ, പി.ജയരാജൻ, എൻ.വിജയൻ, സി.കെ.ശശിധരൻ, വി.ശ്രീധരൻ എന്നിവർ സംസാരിച്ചു. കെ.കെ.ഷിബിൻ സ്വാഗതവും കെ.രാജേഷ് നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.