പാനൂർ : കൂരാറ പോതിയുള്ളതിൽ ശ്രീ പോർക്കലി ഭഗവതീ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും 27 മുതൽ ഏപ്രിൽ 4 വരെ നടക്കും.
മാർച്ച് 27 ന് വൈകിട്ട് 4.30 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര കടേപ്രം മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. മാർച്ച് 28 ന് ഭാഗവതസപ്താഹ യജ്ഞം ആരംഭിക്കും. തെക്കിനിയേടത്ത് തരണനെല്ലൂർ പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ മഹോത്സവ ചടങ്ങുകൾ നടക്കും. ആറ്റുപുറം നാരായണൻ ഭട്ടതിരിപ്പാടാണ് യജ്ഞാചാര്യൻ.
ഉത്സവദിവസങ്ങളിലെല്ലാം തിരുവാതിര , കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.
മഹോത്സവ – സപ്താഹ – പരിപാടികൾ വിശദീകരിക്കാൻ ചേർന്ന വാർത്താസമ്മേളനത്തിൽ പി.ദാമോദരൻ ,കെ.ടി. ജഗദീഷ് , കെ.വി.രാമൻ കുട്ടി , കെ. ഹരീന്ദ്രൻ , ഇ.വി. അശോകൻ , ടി.കെ.രമേഷ് ബാബു എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.