Latest News From Kannur

പഠനോത്സവം സംഘടിപ്പിച്ചു

0

ചിറ്റാരിപ്പറമ്പ് : കണ്ണവം ഗവൺമെന്റ് എൽ പി സ്കൂളിൽ [ മൊടോളിൽ എൽ.പി സ്കൂൾ ] പഠനോത്സവം സംഘടിപ്പിച്ചു.. വിദ്യാഭ്യാസ പ്രവർത്തകനും സാഹിത്യകാരനുമായ വി. ഇ. കുഞ്ഞനന്തൻ പഠനോത്സവം 24 , ഉദ്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡണ്ട് എം റെജിന അധ്യക്ഷയായ യോഗത്തിൽ സി ആർ സി കോഡിനേറ്റർ വിനിമ കെ സി മുഖ്യഭാഷണം നടത്തി. രജീഷ് കുമാർ കെ, ദീപ്തി. വി. സി, റീഷ്മ. കെ. എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് അരുണ എം.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റഫീഖ്. ടി. എം നന്ദിയും പറഞ്ഞു. തുടർന്ന് പഠനോപകരണങ്ങളുടെ പ്രദർശനവും കുട്ടികളുടെ മികവവതരണവും നടന്നു

Leave A Reply

Your email address will not be published.