പാനൂർ : ബി ജെ പി പെരിങ്ങളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിശാ ശിൽപശാല നടന്നു. മേലെ പൂക്കോം ഇരഞ്ഞി ക്കുളങ്ങര എൽ പി സ്കൂളിൽ നടന്ന നിശാ ശിൽപശാല ബിജെപി പാനൂർ മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷിജിലാൽ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി പ്രസിഡണ്ട് പി. പി രജിൽകുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് സി.പി സംഗീത , സംസ്ഥാന കൗൺസിൽ അംഗം എം. പി സുമേഷ് എന്നിവർ പ്രസംഗിച്ചു. എം .പി. പ്രജീഷ് സ്വാഗതവും ടി.ഷിജു നന്ദിയും പറഞ്ഞു.ലോക്സഭാ മണ്ഡലം കൺവെൻഷൻ, സമ്പർക്ക യജ്ഞം എന്നിവ വിജയിപ്പിക്കാൻ തീരുമാനിച്ചു.