മാഹി: മാഹി ഗ്രീൻസ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ വിദ്യഭ്യാസ, ആരോഗ്യ മേഖലയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ആദരവും സ്കോളർഷിപ്പ് വിതരണവും നടത്തി. ഫാർമസിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഈസ്റ്റ് പള്ളൂരിലെ ഡോ:സി.ടി.റംഷീയെ മയ്യഴി നഗരസഭ മുൻ കൗൺസി സത്യൻ കേളോത്ത് ഉപഹാരം നൽകി ആദരിച്ചു. എഞ്ചിനിയർ വിദ്യാർത്ഥി ചാലക്കരയിലെ സഫ്‌വാനുള്ള സ്കോളർഷിപ്പ് ടി.ഇബ്രാഹിം ക്കുട്ടി വിതരണം ചെയ്തു. പ്രസിഡണ്ട് ഖാലിദ് കണ്ടോത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. റഫീഖ്, കെ.വി. ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം, സി.അബൂബക്കർ, എ.വി.അൻസാർ സംസാരിച്ചു.