മാഹി : പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ നിന്നും വയൽ നട റോഡിലൂടെ മാഹിയുമായി ബന്ധിപ്പിക്കാൻ റെയിൽവേ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി ജനകീയ കൂട്ടായ്മ നടത്തി. ചെയർമാൻ എടോളി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.പി.രജ്ഞിനി, എ.ദിനേശൻ, ടി.രമേശൻ, വി.പവിത്രൻ, ചാലക്കര പുരുഷു, സുരേഷ്.കെ, അശോകൻ പള്ളൂർ, കെ.പി.പ്രേംകുമാർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി
രമേശ് പറമ്പത്ത് എം.എൽ.എ, ഡോ.വി.രാമചന്ദ്രൻ മുൻ എം.എൽ.എ, എം.പി.സെയ്ത്തു. എ.ദിനേശൻ (രക്ഷാധികാരികൾ) എടോളിൽ കുമാരൻ (ചെയർമാൻ) ശോഭ.പി.ടി.സി, മനോജ്.കെ.പി (വൈസ് ചെയർമാൻ) അശോകൻ പള്ളൂർ (ജന.കൺവീനർ) കെ.പി.രജ്ഞിനി, കെ.വി.ഹരീന്ദ്രൻ, കെ.പി. പ്രേംകുമാർ (ജോ. കൺവീനർ) അസ്‌ലം (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post