പാനൂർ :എൽഡിഎഫ് വടകര പാർലിമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി കെകെ ശൈലജയുടെ കൂത്തുപറമ്പ് അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പാനൂരിൽ നടന്നു. പാനൂർ ഹൈസ്ക്കൂൾ മൈതാനത്ത് രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെപി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം സെക്രട്ടറി കെ ധനഞ്ജയൻ അധ്യക്ഷനായി. സ്ഥാനാർത്ഥി കെകെ ശൈലജ, പാട്യം രാജൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വൽസൻ പനോളി, ആർജെഡി സംസ്ഥാന സെക്രട്ടറി പികെ പ്രവീൺ, സിപിഐ കൺട്രോൾ കമ്മിറ്റി ചെയർമാൻ സിപി മുരളി, എൻസിപി സംസ്ഥാന സെക്രട്ടറി പിപി രാമകൃഷ്ണൻ, ജെഡിഎസ് ജില്ലാ സെക്രട്ടറി ബാബുരാജ് ഉളിക്കൽ, ഐഎൻഎൽ ജില്ലാ പ്രസിഡൻ്റ് വിപി മുഹമ്മദ് റാഫി, നാഷണൽ ലീഗ് മണ്ഡലം പ്രസിഡൻ്റ് ഇ മഹമൂദ്, കോൺഗ്രസ് എസ് ബ്ലോക്ക് പ്രസിഡൻ്റ് കെ രാമചന്ദ്രൻ ജ്യോൽസന എന്നിവർ സംസാരിച്ചു. എൽഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കൺവീനർ രവീന്ദ്രൻ കുന്നോത്ത് സ്വാഗതം പറഞ്ഞു. കെഇ കുഞ്ഞബ്ദുള്ള, എ പ്രദീപൻ, കെ ലീല ,കെ മനോഹരൻ, ടി ഷബ്ന എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: കെപി മോഹനൻ (ചെയർമാൻ), കെ ലീല ,ടി ഷബ്ന, വി സുജാത, എൻ ധനഞ്ജയൻ, കെകെ ബാലൻ, ഒകെ വാസു, പി പ്രഭാകരൻ, കെപി യൂസഫ്, കെടി രാഗേഷ്, നാസർ കുരാറ, കെ മുകുന്ദൻ, കെ രാമചന്ദ്രൻ ജ്യോൽസന (വൈസ് ചെയർമാൻമാർ). കെ ധനഞ്ജയൻ (സെക്രട്ടറി). കെഇ കുഞ്ഞബ്ദുള്ള, കെ മനോഹരൻ, രവീന്ദ്രൻ കുന്നോത്ത്,’ പി ദിനേശൻ, കെവി രജീഷ്, സുരേഷ് മുള്ളാട്ട്, കെപി ശിവപ്രസാദ്, പികെ രാജൻ, കെ ടി മുസ്തഫ ഹാജി (ജോയിൻ്റ് സെക്രട്ടറിമാർ)
Sign in
Sign in
Recover your password.
A password will be e-mailed to you.