Latest News From Kannur

കെ പി എസ് ടി എ ചൊക്ലി ഉപജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി.

0

പെരിങ്ങത്തൂർ : കെ. പി. എസ്. ടി. എ ചൊക്ലി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ രമേശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം പ്രവീൺ ടി. കെ മുഖ്യഭാഷണം നടത്തി. സെക്രട്ടറി ഇ ശ്രീജേഷ് സ്വാഗതം പറഞ്ഞു.സബ്ജില്ല പ്രസിഡന്റ് അജേഷ്. എ അധ്യക്ഷനായി. ദീപക് തയ്യിൽ, സുധീർ കുമാർ, എ. എം രാജേഷ് ജിതേന്ദ്രൻ,എൻ, സി ദിനേശൻ, എന്നിവർ സംസാരിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപ കരായ മണികണ്ഠൻ, ജയതിലകൻ പി, ഷീബ എ. പി, ബാബുരാജ്, പ്രസീത വി. പി, പ്രദീപ് കുമാർ, മണിപ്രകാശ് എന്നിവർ മറുപടി പ്രസംഗം നടത്തി. ചടങ്ങിന് ട്രഷറർ അർജുൻ നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.