തലശ്ശേരി:സുജൻ പി.കെ എഴുതി , മുദ്രപത്രം മാസിക പ്രസിദ്ധീകരിച്ച , സ്വപ്നാടനം ചെറുകഥാസമാഹാരം തലശ്ശേരി പാർക്കോ റസിഡൻസിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പത്രാധിപർ പി ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ.സി. ഉമേഷ് ബാബു പുസ്തകപ്രകാശനം നിർവ്വഹിച്ചു. പൊന്ന്യം ചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. ഉത്തമരാജ് മാഹി പുസ്തകപരിചയം നടത്തി. സി.പി. ഹരീന്ദ്രൻ , സുരേഷ് കോമത്ത് , ചൂര്യയി ചന്ദ്രൻ , വി ഇ കുഞ്ഞനന്തൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രന്ഥകാരൻ പി.കെ.സുജൻ പ്രസംഗിച്ചു.. അഡ്വ.കെ.സി. മുഹമ്മദ് ശബീർ സ്വാഗതവും കതിരൂർ ടി കെ ദിലീപ് കുമാർ നന്ദിയും പറഞ്ഞു.