Latest News From Kannur

പാട്യം വെസ്റ്റ് യുപി സ്കൂൾ വാർഷികാഘോഷം

0

പാട്യം: പാട്യം വെസ്റ്റ് യു പി സ്കൂൾ 116 )o വാർഷികാഘോഷം മന്ത്രി ശ്രീ: കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. കെ പി മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും മുൻ രാജ്യസഭാംഗവുമായ ശ്രീ പാട്യം രാജൻ, ഫെയ്സ് ഓഫ് ദ ഫേസിലെസ് സിനിമ തിരക്കഥാകൃത്ത് ജയപാൽ അനന്ദൻ എന്നിവരെയും ആദരിച്ചു. എൽഎസ്എസ്  യുഎസ്എസ് വിജയികൾക്കുള്ള അനുമോദനവും മുൻ പ്രധാന അധ്യാപകൻ ശ്രീ:കെ പി പ്രമോദൻ മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ പരിപാടികളും അരങ്ങേറി. സബ്ജില്ലാ കലാ കായിക മേളകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് സമ്മാന വിതരണം നടത്തി . പാട്യം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി: ഷിനിജ എൻ .വി വാർഡ് മെമ്പർ മജിഷ. പി മാനേജർ ശ്രീ: ദീപക് കെ പി ,പിടിഎ പ്രസിഡൻറ് ശ്രീ പ്രമോദ് പി സ്കൂൾ ലീഡർ ഇഷാൻ ധനേഷ് മദർ പിടിഎ ശ്രീമതി: ബിപിന ജിതേഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി: നിഷ ആർ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.