പാനൂർ : നിടുമ്പ്രം എൻ എസ്എസ് കരയോഗം വാർഷിക പൊതുസമ്മേളനവും ഭരണസമിതി തെരഞ്ഞെടുപ്പു യോഗവും എൻ എസ്എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ എം.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. നിടുമ്പ്രം എൻ എസ്എസ് കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കരയോഗ മന്ദിരത്തിലെ ഹാളിന് എ.രാമൻ നമ്പ്യാർ മെമ്മോറിയൽ ഹാൾ എന്ന് നാമകരണവും അദ്ദേഹത്തിന്റെ ഫോട്ടോ അനാഛാദന കർമ്മവും ഉദയഭാനു നിർവഹിച്ചു.എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശ്രീയരാജ്, ആദിഷ് , എസ്.ആര്യ, അവന്തിക, ടി. പാർവ്വതി, പി. അഞ്ജിത, ദേശീയ സ്ക്കൂൾ ഗെയിംസിൽ പങ്കെടുത്ത ദേവിക, ദേശീയ റെഡ് റിബ്ബൺ റെയിസിൽ വി. ശിവാനി എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. പതാക വന്ദനം, പ്രാർത്ഥന, ആചാര്യ അനുസ്മരണം എന്നിവ നടന്നു. പ്രസിഡണ്ട് ടി ഇ . അപ്പുക്കുട്ടി നമ്പ്യാർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി യു. രാജഗോപാൽ , താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം കെ. പ്രഭാകരൻ, താലൂക്ക് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി. പി രാമചന്ദ്രൻ ,ശാരദ വിജയൻ ,പുഷ്പ വിശ്വനാഥൻ, ഒ.ടി.രാമചന്ദ്രക്കുറുപ്പ്, പി.മധുസൂദനൻ , പി.ഡി. ശിവദാസ് എന്നിവർ പ്രസംഗിച്ചു. ടി. അണിമ സ്വാഗതവും എ.ശ്രീധരൻ നമ്പ്യാർ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ നടന്നു.
എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി യു. രാജഗോപാൽ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. നിടുമ്പ്രം എൻഎസ്എസ് കരയോഗം ഭാരവാഹികളായി ടി.ഇ.അപ്പുക്കുട്ടി നമ്പ്യാർ, വേണു ഗോപാലൻ, സി.കെ. ഗംഗാധരൻ, പത്മനാഭൻ അടിയോടി (രക്ഷാധികാരിമാർ ), ടി. ലക്ഷ്മിക്കുട്ടി ടീച്ചർ
( പ്രസിഡണ്ട് ), ഒ.ടി.രാമചന്ദ്രക്കുറുപ്പ് (വൈസ് പ്രസിഡണ്ട് ), ടി.ശാരദ വിജയൻ ( സിക്രട്ടറി), പി.മധുസൂദനൻ , വി.സത്യൻ (ജോ: സിക്രട്ടരി മാർ ), പി. ഡി ശിവദാസ് (ട്രഷറർ) എന്നിവരെയും ഇലക്ടറൽ മെമ്പറായി ടി. അണിമയേയും താലൂക്ക് യൂണിയൻ പ്രതിനിധികളായി എ. ശ്രീധരൻ നമ്പ്യാരെയും കെ. മോഹൻ ദാസിനെയും തിരഞ്ഞെടുത്തു.
കരയോഗം വനിതാ സമാജം ഭാരവാഹികളായി വത്സല ഹരിദാസൻ (പ്രസിഡണ്ട് ),വിലാസിനി ദാമോദരൻ (വൈസ് പ്രസിഡണ്ട് ),പുഷ്പവിശ്വനാഥൻ (സെക്രട്ടറി), ടി. നിഷ, എം.കെ. നീന (ജോ: സിക്രട്ടറിമാർ ), എൻ.ശ്രീദേവി ( ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post