Latest News From Kannur

സി. ജയസൂര്യനെ അനുസ്മരിച്ചു

0

ന്യൂമാഹി: കോൺഗ്രസ് ന്യൂമാഹി മണ്ഡലം പ്രസിഡൻ്റും കോടിയേരി ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന സി.ജയസൂര്യൻ്റെ ഒന്നാം ചരമവാർഷികദിനത്തിൽ അനുസ്മരണം നടത്തി. പെരിങ്ങാടിയിലെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി.സജിത്ത് ഉദ്ഘാടനം ചെയ്തു. കോടിയേരി ബ്ലോക്ക് പ്രസിഡൻ്റ് കെ.ശശിധരൻ അധ്യക്ഷത വഹിച്ചു.
വി.സി.പ്രസാദ്, സി.പി.പ്രസീൽ ബാബു, വി.കെ.അനീഷ് ബാബു, സന്ദീപ് കോടിയേരി, ടി.പി.സുരേന്ദ്രൻ, എൻ.കെ.സജീഷ് എന്നിവർ സംസാരിച്ചു. പി.ദിനേശൻ, എം. ഉദയൻ, എം.കെ.പവിത്രൻ, ഇക്ബാൽ, എൻ.കെ.രാജീവ് എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.