മാഹി: എൻ സി ഇ ആർ ടി അന്താരാഷ്ട്ര സാക്ഷരതാവാരത്തോടനുബന്ധിച്ച് ദേശീയതലത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജവഹർലാൽ നെഹ്റു ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥി എ നിയയെയും,ശാസ്ത്ര സാങ്കേതിക മന്ത്രാലയവും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ ഇന്ത്യയും സംഘടിപ്പിച്ച ഇന്ത്യ ഇൻറർനാഷണൽ സയൻസ് ഫെയറിൽ പങ്കെടുത്ത മാഹി ജവഹർലാൽ നെഹ്റു സ്കൂൾ വിദ്യാർഥി ശ്രേയ പവിത്രനെയും, അംന റോസിനെയും ഗൈഡ് ടീച്ചർ കെ ഷീജയെയും ചീഫ് എജ്യുക്കേഷണൽ ഓഫീസർ എം എം തനൂജ അഭിനന്ദിച്ചു