Latest News From Kannur

ചാലക്കര ശ്രീ കീഴന്തൂർ തിറ മഹോത്സവം ഫിബ്രവരി 15 ന് തുടങ്ങും

0

മാഹി: പ്രസിദ്ധമായ ചാലക്കര ശ്രീകീഴന്തൂർ ഭഗവതി ക്ഷേത്രോത്സവം ഫിബ്രവരി 15, 16 തിയ്യതികളിൽ വിപുലമായി ആഘോഷിക്കും. ഗുളികൻ, ഘണ്ട കർണ്ണൻ, കുട്ടിച്ചാത്തൻ, കാരണവർ, നാഗ ഭഗവതി, വസൂരിമാല തെയ്യങ്ങൾ കെട്ടിയാടും.

ഉത്സവം വിജയിപ്പിക്കാനും, സമാധാന അന്തരീക്ഷം ഉറപ്പ് വരുത്താനും വി.ശ്രീധരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെ യോഗം തീരുമാനിച്ചു. എസ്.ഐ.പി. ഹരിദാസും സർവ്വകക്ഷി യോഗത്തിൽ സംബന്ധിച്ചിരുന്നു

Leave A Reply

Your email address will not be published.