Latest News From Kannur

വാർഷികാഘോഷവും സംഗീതാരാധനയും 10 നും 11 നും

0

പാനൂർ : ത്യാഗരാജ സംഗീത കോളജ് 25ാം വാർഷികാഘോഷവും സംഗീതാരാധനയും 10 , 11 ശനി , ഞായർ തീയ്യതികളിൽ നടക്കും.
10 ന് ത്യാഗരാജ കോളജ് ഹാളിൽ സംഗീതാരാധന നടത്തും. 11 ന് സുമംഗലി ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് സംഗീത കലാഗുരു വള്ളിയമ്മ ദീപം തെളിയിക്കും. ശ്രേയ , കലാമണ്ഡലം മഹേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. എം.വി. റീജ സംഗീതക്കച്ചേരി നടത്തും. 6 മണിക്ക് സാംസ്കാരിക സമ്മേളനം കെ.പി.മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യാതിഥിയായി സമ്മേളനത്തിൽ പങ്കെടുക്കും. വിദ്യാർത്ഥികളുടെ സംഗീത പരിപാടികൾ ഉണ്ടാവും. വാർത്താ സമ്മേളനത്തിൽ ആനന്ദ് കുമാർ , എം.വിനീഷ് , എം.ലിപിന , കെ.പി. പ്രസീത , എം.ടി. വിജയൻ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.