Latest News From Kannur

ഗവ.ആശുപത്രിക്ക് വീൽചെയറും ഓക്സിജൻസ്റ്റാന്റും നൽകി

0

പാനൂർ : സി.ഒ .എ .കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പാനൂർ ഗവ.ആശുപത്രിക്ക് വീൽചെയർ , ഓക്സിജൻസ്റ്റാൻ്റ് എന്നീ ഉപകരണങ്ങൾ കൈമാറി. പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക് ഉപകരണ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.അനിൽ കുമാർ ഏറ്റുവാങ്ങി.
സി.ഒ.എ പാനൂർ മേഖലാ പ്രസിഡൻ്റ് കെ.സന്തോഷ് കുമാർ അധ്യക്ഷനായി. സിക്രട്ടറി മനോഹരൻ പാറായി, ജോയിൻറ് സിക്രട്ടറി ഷാജി കോറോത്ത്, വൈസ് പ്രസിഡൻറ് സി.തിലകരാജ്, ഷാജി ഗ്രാമത്തി, ഗോപിനാഥ്, സനിൽകുമാർ പൊന്ന്യം തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.