Latest News From Kannur

ദേശ രക്ഷായാത്ര സമാപനം ഇന്ന് വൈകീട്ട് കടവത്തൂരിൽ

0

പാനൂർ : ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി കണ്ണൂർ ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദു‌ൽ കരീം ചേലേരി നായകനും ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള ഉപനായകനും ട്രഷറർ മഹ്മൂദ് കടവത്തൂർ ഡയറക്‌ടറുമായി കണ്ണൂർ ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി നടത്തുന്ന ദേശ രക്ഷാ യാത്രയുടെ കൂത്തുപറമ്പ് മണ്ഡലതല സമാപനം ഇന്ന് വൈകിട്ട് 4.30ന് കടവത്തൂരിൽ നടക്കുകയാണ്. എലിത്തോട് പാലത്തിന് സമീപം വെച്ച് ബാൻഡ് ,ദഫ് മുട്ട് , കോൽക്കളി, വൈറ്റ് ഗാർഡ് എന്നിവയുടെ അകമ്പടിയോടുകൂടി ജാഥയെ സ്വീകരിച്ച് കടവത്തൂർ കെ എം മൊയ്‌തു മാസ്റ്റർ നഗരിയിലേക്ക് ആനയിക്കും തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പി എം എ സലാം ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുള്ള യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ഷിബു മീരാൻ പ്രഗൽഭ വാഗ്മി ജംഷീർ അലി ഹുദവി എന്നിവർ സംസാരിക്കും. പത്ര സമ്മേളനത്തിൽ
പി പി.എ സലാം, പി കെ ഷാഹുൽ ഹമീദ് ഇസ്‌മായിൽ ചാമാളി, അബ്ദു‌ള്ള പാലേരി, പി കെ ശരീഫ് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.