Latest News From Kannur

കർഷകരെ ആത്മഹത്യയിൽ നിന്നൊഴിവാക്കാൻ ജപ്തി നടപടി ഒഴിവാക്കണം അരയാക്കണ്ടി സന്തോഷ്

0

കണ്ണൂർ: കർഷകരുടെ ആത്മഹത്യ ഒഴിവാക്കാൻ കർഷകരുടെ പേരിലുള്ള കാർഷിക ജപ്തി നടപടി  ഒഴിവാക്കണമെന്ന് എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ആവശ്യപ്പെട്ടു . കണ്ണൂർ കലക്ട്രേറ്റിനു മുമ്പിൽ ജില്ലയിലെ എസ്. എൻ ഡി പി യോഗം യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ കർഷക രക്ഷാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയും കൃഷിസ്ഥലവും വിളവും സംരക്ഷിക്കപ്പെടണം. റബർ കർഷകരും നാളികേരകർഷകരും കശുവണ്ടി കർഷകരും മറ്റും വായ്പയെടുത്താണ് കൃഷിയിറക്കിയത്. ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതിനാൽ കൃഷിക്കാർക്ക് വായ്പ തിരിച്ചടവ് സാധ്യമാവുന്നില്ല. കർഷകർ ജപ്തി ഭീഷണി നേരിടുകയാണ്. സർക്കാർ ഉൽപ്പന്നങ്ങൾ ഏറ്റെടുത്ത് ന്യായവില നൽകണം.വനനിയമവും വന്യജീവി നിയമവും പ്രായോഗികമാവണം. വന്യജീവികളുടെ അക്രമണം തടയുന്ന കാര്യത്തിൽ ഇവിടെ ബാലിശമായ നിയമവും ബാലിശമായ  ന്യായവുമാണ്. വന്യജീവികൾ കാർഷിക വിളവുകൾ നശിപ്പിക്കുന്നതും കർഷകരെ കൊല്ലുന്നതും നിത്യസംഭവമാവുകയാണ്. അന്യ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന വനജീവി സംരക്ഷണം ഇന്നും ഇവിടെ പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാമി പ്രേമാനന്ദയുടെ പ്രാർഥനയോടെ ആരംഭിച്ച ധർണ്ണ സമരത്തിൽ ചെയർമാൻ കെ.കെ. ധനേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി.എൻ ബാബു സ്വാഗതം പറഞ്ഞു. ബാബു പൂതംപാറ എം.കെ വിനോദ്, എം സദാനന്ദൻ , പി.കെ പവിത്രൻ , ശശീന്ദ്രൻ പാട്യം, കെ.കെ.സോമൻ , കെ വി അജി, ജിതേഷ് വിജയൻ , പി.പി ജയകുമാർ ടി.കെ.രാജേന്ദ്രൻ  കെ.ശശിധരൻ , ടി.പി ഭരതൻ , വി.കെ ജനാർദ്ദനൻ, എം ജി സാജു .എം.കെ സുരേഷ് ബാബു , കെ.എം രാജൻ, അർജുൻ അരയാക്കണ്ടി ശ്രീധരൻ കാരാട്ട് അനൂപ് പനക്കൽ , കെ സത്യൻ, കെ.കെ സജീവൻ, നിർമ്മല അതിരുദ്ധൻ രാധാമണി ഗോപി , എം കെ രാജീവൻ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.