പാനൂർ : വിളക്കോട്ടൂർ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഇന്ന് ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 11 വരെയാണ് ഉത്സവം. ഇന്ന് വൈകീട്ട് 7 ന് തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ഉത്സവാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ആഘോഷക്കമ്മിറ്റി പ്രസിഡണ്ട്കെ .വി.ശ്രീജേഷിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ കണ്ണൂർ ഡി.എം.ഒ , ഡോ. പീയൂഷ് എം. നമ്പൂതിരി മുഖ്യഭാഷണം നടത്തും. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികൾ അരങ്ങേറും.നാളെ മാതൃസമിതിയുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടക്കും. 3-ാം തീയ്യതി ഒപ്പന , കോൽക്കളി , തിരുവാതിര , കൈ കൊട്ടിക്കളി , 4 ന് കളരിപ്പയറ്റ് പ്രദർശനം , സിനിമാറ്റിക്ക് ഡാൻസ് 5 ന് പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ ,
6 ന് അരങ്ങ് – കലാപരിപാടികൾ
7 ന് രാത്രി 8 മണിക്ക് നാടകം – പ്രളയത്തിന് ശേഷം – അരങ്ങിലെത്തും. 8 ന് വൈകീട്ട് 6.30 ന് സാംസ്കാരിക സമ്മേളനം തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. തങ്കമണി ഉദ്ഘാടനം ചെയ്യും 9 ന് രാവിലെ 9.30 ഉത്സവം കൊടിയേറും. 10 , 11 തീയ്യതികളിൽ തിറയാട്ടം നടക്കും. 9 ന് നടക്കുന്ന സമാപന സമ്മേളനം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. 11 ന് രാത്രി ഉത്സവ സമാപനം – കൊടിയിറക്കം നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post