പാനൂർ : പാത്തിപ്പാലം മഹാത്മാഗാന്ധി വായനശാല & ഗ്രന്ഥാലയത്തിന്റേയും ജവഹർ ബാൽ മഞ്ച് മൊകേരി മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 30 ന് ചൊവ്വാഴ്ച മഹാത്മാ രക്തസാക്ഷി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് പുഷ്പാർച്ചനയും വൈകിട്ട് 5 മണിക്ക് ഗാന്ധി സ്മൃതി സദസ്സും നടന്നു. ബാൽ മഞ്ച് ചീഫ് കോർഡിനേറ്റർ ഡോ.ശശിധരൻ കുനിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്മൃതി സദസ്സ് മുദ്രപത്രം മാസിക മുഖ്യ പത്രാധിപർ വി.ഇ. കുഞ്ഞനന്തൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി വായനശാല പ്രസിഡണ്ട് രഞ്ജിത്ത് കെ.എം. സ്വാഗതവും രാജു . കെ. കൃതജ്ഞതയും പറഞ്ഞു. സ്മൃതി സദസ്സിൽ വായനശാലയിലെ സ്ഥിരം സന്ദർശകരും മുതിർന്ന വായനക്കാരുമായ കെ.എം.അച്യുതൻ , ടി കൃഷ്ണൻ എന്നിവരെ ആദരിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഗോവിന്ദൻകുട്ടി ,വൈഷ്ണവ് , ഷിമിത്ത് എന്നിവർ സ്മൃതി സദസ്സിലും ആദരിക്കൽ ചടങ്ങിലും സന്നിഹിതരായി.
Sign in
Sign in
Recover your password.
A password will be e-mailed to you.