മാഹി: ദേശീയ യുവജന വാരാഘോഷ സമാപനത്തിന്റെ ഭാഗമായി മാഹി നെഹ്റു യുവകേന്ദ്രയുടെയും പള്ളൂർ ആറ്റാകൂലോത്ത് അർച്ചന കലാസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഈസ്റ്റ് പള്ളൂർ അവറോത് മിഡിൽ സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു.ദേശീയ അധ്യാപക അവാർഡ് ജേതാവ് സി വി രാജൻ പെരിങ്ങാടി ഉത്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ പി സിതാലക്ഷ്മി അധ്യക്ഷതവഹിച്ചു. എൻ മോഹനൻ, കെ പി മഹമൂദ് ആശംസ നേർന്നു. നെഹ്റു യുവ കേന്ദ്ര പ്രതിനിധി ടി സായന്ത് സ്വാഗതവും സ്കൂൾ വിദ്യാർത്ഥി കെ മുഹനന്ദ് നന്ദിയും പറഞ്ഞു.