പാനൂർ :പാനൂർ കെ.കെ.വി. ഹയർ സെക്കന്ററി സ്കൂൾ 1995 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളുടെ കുടുംബ സംഗമം “സൗഹൃദം 95 ” ജനുവരി 21 ഞാറാഴ്ച സ്കൂളിൽ നടക്കും. പി.പി.അമീർഷയുടെ അദ്ധ്യക്ഷതയിൽ , സാവിത്രി ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം.എൽ എ മുഖ്യാതിഥിയായി പങ്കെടുക്കും. രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തും. ഗുരുനാഥൻമാരെ ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും സംഗമത്തിന്റെ ഭാഗമായുണ്ടാവും. വാർത്താ സമ്മേളനത്തിൽ ഷിബിന സരോഷ് ,രഗനേഷ് ടി.കെ , അമീർഷ പി പി , അജിനേഷ് പി.പി , സഫ് വാൻ എൻ.കെ , രജിത് രാമചന്ദ്രൻ , ബിന്ദു കെ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.