പാനൂർ : പാനൂർ ഹൈസ്കൂൾ 1981 പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മപ്പത്ത് 81ന്റെ ഓഫീസ് ഉദ്ഘാടനം പൂർവ്വാധ്യാപകൻ കൂടിയായ പാനുർ പ്രസ്സ് ഫോറം പ്രസിഡന്റ് വി പി ചാത്തുമാസ്റ്റർ നിർവ്വഹിച്ചു.ഈ കൂട്ടായ്മ ഏറ്റെടുക്കേണ്ട ദൗത്യങ്ങൾ,വിവിധ സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ, വയോജനക്ഷേമത്തിനാവശ്യമായ നടപടികൾ എന്നിങ്ങനെയുള്ള ചുമതലകൾ ഉദ്ഘാടന പ്രഭാഷണത്തിൽ ചാത്തുമാസ്റ്റർ വിശദീകരിച്ചു.
അശോകൻ ചെണ്ടയാട് അധ്യക്ഷനായ യോഗത്തിൽ അനിരുദ്ധൻ ഇ,അഷ്റഫ് പൂക്കോം, സുരേഷ് വേഗ, ജസിത, സുജാത, ബഷീർ, രാജൻമാസ്റ്റർ എന്നിവർ സംസാരിച്ചു.
ജനറൽബോഡി യോഗം ചേർന്ന് പുതിയ 35അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. അശോകൻ ചെണ്ടയാട് [ചെയർമാൻ ] സുരേഷ് വേഗ [കൺവീനർ ]സുനിൽചന്ദ് ഒ സി [ ട്രഷറർ ] എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.