പാനൂർ :സഹ്റ ഹയര്‍ സെക്കന്ററി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും സഹ്റ അലുംനി അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന സ്കൂൾ കലോത്സവ വിജയികളായ മുഹമ്മദ് വാസിൽ ,നിദാൽ അബ്ദുൽ ജബ്ബാർ എന്നീ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു.സഹ്റ ഹയര്‍ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ മുസ്തഫ യുടെ അധ്യക്ഷതയിൽ സഹ്റ ചെയർമാൻ സയ്യിദ് മഖ്ദൂം അൽ ബുഖാരി ഉദ്ഘാടനം നിർവഹിച്ചു.സഹ്റ ഡെപ്യൂട്ടി ജനറൽ ടി.ടി.കെ അബ്ദുൽ ഖാദർ ഹാജി ,സഹ്റ സെക്രട്ടറി വൈ.എം.അസ്‌ലം ,ഡിഗ്രി കോളേജ് പ്രിൻസിപ്പൽ ഫൈസൽ ,സഹ്റ സെന്റർ സ്കൂൾ മാനേജർ മഞ്ചൂർ ,സഹ്റ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ മുത്തലിബ്, മുഹമ്മദ് അലി,അക്ബര്‍ ഉസ്താദ് തുടങ്ങിയർ ആശംസകളർപ്പിച്ചു.പ്രമുഖ മോട്ടിവേറ്റർ മനോജ് മൈഥിലി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ഗൈഡൻസ് ആൻഡ് കൗൺസലിംഗ് ക്ലാസ്സിന് നേതൃതം നൽകി. കലോത്സവ വിജയികൾക്കുള്ള ഉപഹാരം സഹ്റ അലുംനി ഭാരവാഹികളായ സഹദ് പുറക്കളം ,മുബഷിർ എന്നിവർ സമർപ്പിച്ചു .സ്കൂൾ ഹെഡ് മാസ്റ്റർ കർമ്മ എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഷ വി നന്ദിയും പറഞ്ഞു.