Latest News From Kannur

കുക്കിങ്ങ് വർക്കേർസ് യൂണിയൻ മണ്ഡലം കൺവെൻഷൻ

0

പാനൂർ : കേരള സ്റ്റേറ്റ് കുക്കിങ്ങ് വർക്കേർസ് യൂണിയൻ [KSCWU ] കൂത്തുപറമ്പ് മണ്ഡലം കൺവെൻഷൻ പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം പാലക്കാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ്മൊഹ്സിൻ അദ്ധ്യക്ഷനായ കൺവെൻഷനിൽ ഫുഡ് ഇൻസ്പെക്ടർമാരായ മുസ്തഫ , ആര്യ എന്നിവർ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് ക്ലാസ്സെടുത്തു. സംസ്ഥാന സെക്രട്ടറി ടിന്റു പി ടോമി ആശ്രിത പദ്ധതി വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി സജി വിളക്കോട് , ജില്ല പ്രസിഡന്റ് നസീർ കൂത്തുപറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു.മണ്ഡലം സെക്രട്ടറി റഫീഖ് സ്വാഗതം പറഞ്ഞു. സംസ്ഥാന-ജില്ല നേതാക്കൾ കൺവെൻഷനിൽ പങ്കെടുത്തു. കൺവെൻഷനോടനുബന്ധിച്ച് സംഗീത പരിപാടിയുമുണ്ടായി.

Leave A Reply

Your email address will not be published.