മാഹി: പുതുവൈ പ്രദേശ് വിശ്വകർമ്മ അയിന്ത് തൊഴിലാർ സംഘം മാഹി ഘടവും അഖിലഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി മേഖല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ വെച്ച് പുതിയ ഭാരവാഹികളെ അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ ദേശീയ ഉപാധ്യക്ഷൻ വി.തങ്കം പ്രഖ്യാപിച്ചു. അങ്ങാടിപ്പുറത്ത് അശോകൻ (പ്രസിഡന്റ്), പ്രീത ജനാർദ്ദനൻ (വൈസ് പ്രസിഡന്റ്), പി.വി.പ്രജിത്ത് (സെക്രട്ടറി), കെ.പി.സജീഷ് (ജോ:സെക്രട്ടറി), എ.രാജേന്ദ്രൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ചാലക്കര എം.എ.എസ്.എം വായനശാലയിൽ നടന്ന സമ്മേളനം ഭാരതീയ വിശ്വകർമ്മ മഹാസഭ ദേശീയ ഉപാധ്യക്ഷൻ വി.തങ്കം ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറത്ത് അശോകൻ അധ്യക്ഷത വഹിച്ചു. എം.ശ്രീജയൻ സംസാരിച്ചു. ചടങ്ങിൽ വിശ്വകർമ്മജർക്കുള്ള കേന്ദ്ര പദ്ധതികളെ കുറിച്ച് ചർച്ചയും തൊഴിൽ കിറ്റ് വിതരണവും നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.