പുതുച്ചേരി: തിരുവപ്പന മഹോത്സവം – 2024 ന്റെ ഭാഗമായി ശ്രി മുത്തപ്പൻ സേവാ സമിതി പുറത്തിറക്കിയ ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു. പുതുച്ചേരി കുറിഞ്ചി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് രവി ശ്രീനിവാസന് കോപ്പി നല്കി കൊണ്ട് മാനേജിംഗ് ട്രസ്റ്റി ജയരാജൻ പ്രകാശനം ചെയ്തു. തദവസരത്തിൽ കൺവിനർ സുരേന്ദ്രൻ നാരാമ്പ്രത്ത് അദ്ധ്യക്ഷത വഹിച്ചു. ഹിരൺ.എം.വി, ദീപക്.പി.സി, ഷാംജിത്ത്.എസ്, സ്മിത രാജേഷ് സംസാരിച്ചു.