മാഹി: വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 2024ജനുവരി 12,13 – തിയ്യതി കളിൽ നടക്കുന്നമാഹി മേഖല ബാലകലാമേളയുടെ വിളംബര ജാഥ ജനുവരി പതിനൊന്നാം തീയ്യതി. കാലത്ത് 10 മണിക്ക് പള്ളൂർ വി.എൻ.പുരുഷോത്തമൻ ജി എച്ച് എസ്ൽ നിന്ന് പുറപ്പെടുന്ന ഈ ഘോഷയാത്രയിൽ മാഹിയിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും വിവിധ കലാരൂപങ്ങളും സജീവ പങ്കാളിത്തവും ഉണ്ടാവുന്നതാണ്. എല്ലാവിദ്യാലയങ്ങളിലേയും 5-ാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കുന്നതാണ്.