മഹാത്മാജിയുടെ മയ്യഴി സന്ദർശത്തിൻ്റെ തൊണ്ണൂറാം വാർഷികം ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിക്കും : കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ
മാഹി: രാഷ്ട്രപിതാവ് മഹാത്മാജിയുടെ മയ്യഴി സന്ദർശത്തിൻ്റെ തൊണ്ണൂറാം വാർഷികം കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിക്കുന്നു. 1934 ജനുവരി പതിമൂന്നാം തീയ്യതിയായിരുന്നു ഗാന്ധിജി മാഹി പുത്തലത്ത് ക്ഷേത്രത്തിൽ എത്തിയത്. അതിൻ്റെ സ്മരണാർത്ഥമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻസ് ഗാന്ധി സ്മൃതി പദ യാത്ര സംഘടിപ്പിക്കുന്നത്.
മാഹി സ്റ്റാച്യു ജംങ്ഷനിൽ നിന്നും രാവിലെ 09:30 മണിക്ക് ആരംഭിക്കുന്ന പദയാത്ര പുത്തലം ക്ഷേത്രാങ്കണത്തിൽ സമാപിക്കും.
ഇതിനൊപ്പം കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഗാന്ധിജിയുടെ മാഹി സന്ദർശനത്തിൻ്റെ ഏൺപത്തിയഞ്ചാം വാർഷിക പരിപാടിയിൽ സംസാരിച്ചു കൊണ്ടിരിക്കെ മരണപ്പെട്ട ഗാന്ധിയൻ കെ പി എ റഹീം അനുസ്മരണവും പുത്തലം ക്ഷേത്രാങ്കണത്തിൽ നടക്കും.
കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻസ് പ്രസിഡൻ്റ് കെ അജിത്ത് കുമാറിൻ്റെ അധ്യക്ഷതയിൽ ചെയർമാൻ കെ ഹരീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. കെ രാധാകൃഷ്ണൻ, ജയിംസ് സി ജോസഫ്, കെ എം പവിത്രൻ, സി അനിൽകുമാർ, കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു