പാനൂർ : പാനൂർ ഹൈസ്കൂൾ 1987 എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം 2024 ജനുവരി 7 ഞായറാഴ്ച പി ആർ എം പാനൂർ ഹയർ സെക്കണ്ടറി സ്കൂളിൽ കെ .പി മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. എ യതീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും.നഗരസഭ കൗൺസിലർ പി കെ പ്രവീൺ മാഗസിൻ പ്രകാശനം നിർവ്വഹിക്കും.
എസ്എസ്എൽസി യിൽ നിന്ന് എസ് എസ് സി യായി മാറ്റത്തിന് വിധേയമായ വേറിട്ട ഒരനുഭവം ഉള്ള ഒരേയൊരു ബാച്ച് ആണ് ഇത്. വലിയ എസ് എസ് സി ബുക്കും 1200 ൽ ഉള്ള മാർക്കും ഈ ബാച്ചിന് മാത്രംഉള്ളതായിരുന്നു.
അധ്യാപകർക്ക് ആദരവ്, ഫോട്ടോ സെഷൻ, വിവിധ കലാപരിപാടികൾ, ഫണ്ണി ഗെയിംസ് എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളും നടക്കും. 36 വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ ഒത്തുചേരാനുള്ള അവസരം ഒരുങ്ങിയത് 2023 ജൂൺ 15ന് രൂപീകരിച്ച വോട്സാപ്പ് കൂട്ടായ്മയിലൂടെയാണ്.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും സംഗമത്തിനായി മാത്രം എത്തിച്ചേരും.87 ന് ശേഷം പരസ്പരം കണ്ടു മുട്ടാത്തവരാണ് ഭൂരിഭാഗം പേരും. സംഗമം വിജയിപ്പിക്കുന്നതിനായി കെ പി രാമചന്ദ്രൻ സെക്രട്ടറിയായും കെ.എം.സുനലൻ പ്രസിഡണ്ടായും രാജീവ് കുമാർ ട്രഷറർ ആയുമുള്ള സംഘാടക സമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
സ്കൂൾ മാനേജർ പി കെ സരള, പ്രധാനധ്യാപിക മിനിജകുമാരി സംഗമം ഭാരവാഹികളായ പ്രകാശൻ മൊകേരി, കെ ഐ കൃഷ്ണമുരളി, വിനോദൻ ചുങ്കക്കാരൻ, എന്നിവർ ആശംസ പ്രസംഗം നടത്തും.രഞ്ജിത്കുമാർ വി നന്ദി പറയും. സംഘാടക സമിതി ഭാരവാഹികളായ കെ പി രാമചന്ദ്രൻ, കെ എം സുനലൻ., രാജീവ് കുമാർ ടി, കൃഷ്ണ മുരളി കെ ഐ,പ്രകാശൻ പി, പ്രദീപൻ കെ പി, വിനോദൻ ചുങ്കക്കാരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.