Latest News From Kannur

ജലലഭ്യതക്ക് തോടുകൾ സംരക്ഷിക്കപ്പെടണം – കെ.പി മോഹനൻ എം എൽ എ

0

പാനൂർ : ജലലഭ്യത കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തോടുകൾ സംരക്ഷിക്കണമെന്ന് കെ.പി മോഹനൻ എം എൽ എ. പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2024 – 25 വർഷത്തെ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.എം എൽഎ.ജലസംരക്ഷണത്തിനായി പാനൂർ ബ്ലോക്ക് നടപ്പാക്കുന്ന നനവ് സംരക്ഷണ പദ്ധതി മാതൃകാപരമാണ്. ഭൂഗർഭ ജലം ഏറ്റവും താഴ്ന്ന് കൊണ്ടിരിക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളിലൊന്നാണ് പാനൂർ. തോടുകളിലൂടെ ഒഴുകുന്ന ജലം ബണ്ട് കെട്ടി സംരക്ഷിക്കണം. ഇത് കിണറുകളിലെ ജലവിതാനം ഉയർത്തും. അതോടൊപ്പം പഞ്ചായത്ത് ഏർപ്പെടുത്തിയ കുഴൽക്കിണർ നിരോധനം തുടരണം. ജല ദൗർലഭ്യം മുന്നിൽ കണ്ടാണ് സഹസ്ര സരോവർ പദ്ധതി നടപ്പാക്കിയതെന്നും എം എൽ എ പറഞ്ഞു.പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ അധ്യക്ഷയായി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രമേശ് കണ്ടോത്ത് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ സജീന്ദ്രൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്മാരായ സി.കെ അശോകൻ, പി.വത്സൻ, പി.പി സനൽ, സി.കെ രമ്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി റംല, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെപി ശശിധരൻ, എൻ.പ്രസീത എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി തോമസ് സ്വാഗതവും, അസി. പ്ലാൻ കോഡിനേറ്റർ എ. ഗിരാജ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.