Latest News From Kannur

തലശ്ശേരി വിദ്യാഭ്യാസ ജില്ലാ അധികാരികളുടെ നീതി നിഷേധത്തിനെതിരെ കെ.പി.എസ്.ടി.എ. ധർണാ സമരം

0

തലശ്ശേരി :കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകരുടെയും, ജീവനക്കാരുടേയും നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും , അംഗീകാരം നൽകാത്ത തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ നടപടി തികച്ചു നീതി നിഷേധമാണെന്ന് കെ.പി.എസ് .ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ പറഞ്ഞു. കെ.പി. എസ്.ടി.എ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജർ നിയമിച്ച ഹയർ സെക്കണ്ടറിയിലെ നിയമനങ്ങളും പ്രൊമോഷനും ഹയർ സെക്കണ്ടറി റീജിണൽ ഡയറക്ടർ അംഗീകരിച്ചപ്പോൾ ഹൈസ്കൂൾ പ്രെമോഷനും, നിയമനവും അംഗീകരിക്കാതെ വിദ്യാലയത്തെ നശിപ്പിക്കുന്ന രീതിയാണ് ഡി.ഇ.ഒ. ഓഫീസ് നടത്തുന്നത്. ഇനിയും അംഗീകാരം നൽകാൻ തയ്യാറായില്ലെങ്കിൽ കടുത്ത സമരമാർഗത്തിലേക്ക് നീങ്ങുന്നതാണെന്ന് സംഘടന പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് യു.കെ. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ വി.വി. പ്രകാശൻ, പി.പി.ഹരിലാൽ, ദിനേശൻ പാച്ചോൾ , ജില്ലാ ട്രഷറർ സി.വി.എ. ജലീൽ , സംസ്ഥാന കൗൺസിലർമാരായ പി.എം.വിനീതൻ, ജയതിലകൻ. റനീഷ് കോട്ടയൻ, സി.വി. സുദീപ്, പി.ബിജോയ്, എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ. സുധീർ കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. ധനരാജ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.