Latest News From Kannur

യാത്രാക്ലേശം പരിഹരിക്കാൻ ബസ്സ്സർവീസ് അനുവദിക്കണം യുവജനതാദൾ

0

പാനൂർ:യാത്ര ക്ലേശം നേരിടുന്ന മേഖലകളിൽ ബസ് സർവ്വീസ് അനുവദിക്കണമെന്നും മുൻപുണ്ടായിരുന്ന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സർവീസ് പുന:സ്ഥാപിക്കണമെന്നും രാഷ്ട്രീയ യുവ ജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിരവധിയാളുകൾ ആശ്രയിച്ചിരുന്ന ബസുകൾ ലാഭകരമായിട്ടും പല കാരണങ്ങളാൽ പിൻവലിക്കുകയാണുണ്ടായതെന്നും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യേണ്ട ബസ്സ് റൂട്ടുകൾ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് എം. കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. സായന്ത്, സംസ്ഥാന ട്രഷറർ കെ. സിനി, ജില്ലാ സെക്രട്ടറി വി. പി. യദുകൃഷ്ണ, വി. പി. ആഷിൻ,ടി. ദിപീഷ്, പി. ഷൈജു, എ.പി.അഭിനേഷ്, എം.അഭിഷ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.